ഓറഞ്ച് ജ്യൂസ് കുടിക്കൂ, ഓര്‍മ്മക്കുറവ് പരിഹരിക്കൂ

Date:

spot_img

വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍  രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തലച്ചോറിന്റെ ശക്തിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു പഠനം. ഇതില്‍ ഓറഞ്ച് ജ്യൂസ് കുടിച്ച പുരുഷന്മാര്‍ക്ക് ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വളരെ കുറഞ്ഞ അളവിലേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പഠനം വ്യക്തമാക്കിയത്. സ്മൃതിനാശം സംഭവിക്കുകയോ ജീവന് തന്നെ അപകടം വരുത്തിവയ്ക്കുകയോ ചെയ്യാവുന്ന തലച്ചോര്‍ സംബന്ധമായ പലതരം അസുഖങ്ങളെയും കുറയ്ക്കുന്നതിന് ഓറഞ്ച് ജ്യൂസിന് കഴിവുണ്ടെന്ന് പഠനം അവകാശപ്പെടുന്നു. പ്രായമേറും തോറും സംഭവിക്കാവുന്ന സ്മൃതിനാശത്തിന് പരിഹാരമായി നല്ല ആഹാരശീലങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും പഠനം ഓര്‍മ്മിപ്പിക്കുന്നു. പഠനത്തിന് നേതൃത്വംനല്കി റിപ്പോര്‍ട്ട് തയ്യാറാക്കിയ ചാങ്‌ഹെങ് യൂവാന്‍ പറയുന്നത് പച്ചക്കറികള്‍, പഴങ്ങള്‍ പ്രത്യേകിച്ച് ഓറഞ്ച് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ അത്യാവശ്യമാണെന്നാണ്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!