എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും ലൈംഗികവും പ്രത്യുല്പാദനപരവുമായ ഘടകങ്ങളെ മുൻനിർത്തിക്കൊണ്ടാണ് ചില പഴങ്ങളും ധാന്യങ്ങളും ഭക്ഷണപദാർത്ഥങ്ങളും പുരുഷന്മാർ പ്രത്യേകമായി കഴിക്കണമെന്ന് പറയുന്നത്.
അമേരിക്കൻ ഹൃദയാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 33 ശതമാനമോ അതിലേറെയോ പുരുഷന്മാർ മരണമടയുന്നതിന്റെ പിന്നിലെ കാരണം ഹൃദ്രോഗമാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെയും അനുദിനമുള്ള എക്സൈർസൈസ് എന്നിവയിലൂടെയും ഇത് കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും അവർ പറയുന്നു. അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാർ കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് അവർ മാർഗ്ഗനിർദ്ദേശം നല്കുന്നു.
ഒമേഗ 3 അടങ്ങിയ മത്സ്യം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിന് കാരണമായ രക്തത്തിലെ ൃേശഴഹ്യരലൃശറല െ ഇത് കുറയ്ക്കുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പിനെ ചിട്ടപ്പെടുത്താനും സഹായിക്കുന്നു. കോര തുടങ്ങിയ മത്സ്യങ്ങൾ അത്യുത്തമം.
ചെറുചന വിത്ത് നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ സഹായകമായ നാരുകളും അടങ്ങിയിട്ടുണ്ട്. പയറും അച്ചിങ്ങ ഇനത്തിൽ പെട്ട പയറുകളും അനാരോഗ്യകരമായ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് ആഴ്ചയിൽ നാലുതവണ കഴിക്കുന്നത് ഹൃദ്രോഗത്തിന്റെ 22 ശതമാനം സാധ്യത കുറയ്ക്കുന്നു. അതുപോലെ ഹൃദയാരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ് വാൽനട്സ്. വെണ്ണപ്പഴം, ഓട്സ് എന്നിവയാണ് പുരുഷന്മാരുടെ ഹൃദയത്തിന്റെ സംരക്ഷകരായി നിർദ്ദേശിക്കുന്ന മറ്റ് രണ്ട് ആഹാരങ്ങൾ. ഓട്സ് കഞ്ഞി പ്രമേഹം കുറയ്ക്കാനും സഹായകരമാണ്. പൊട്ടാസ്യവും പോഷകങ്ങളം അടങ്ങിയ കൂൺ രക്തസമ്മർദ്ദം കുറയ്ക്കാനും സോഡിയത്തിന്റെ അമിതമായ ദോഷങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നാലാഴ്ച എല്ലാദിവസവും കൂൺ കഴിക്കുന്നത് നല്ലതാണ്. പൊണ്ണത്തടി, ഹൃദ്രോഗം, കാൻസർ എന്നിവ കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കുന്നു.
പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. പുരുഷ ഹോർമോണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ആഹാരപദാർത്ഥമാണ് ബ്രസീൽ നട്സ്. പുരുഷത്വം വർദ്ധിപ്പിക്കാനും ഏറെ സഹായകരമാണത്രെ ഇത്. കൗണ്ട് വർദ്ധിപ്പിക്കാനും കൂടുതൽ ചലനാത്മകതയുള്ള ബീജങ്ങൾ ഉല്പാദിപ്പിക്കാനും ബ്രസീൽ നട്സ് സഹായിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഗവേഷകരുടെ പഠനപ്രകാരം ഉദ്ധാരണപ്രശ്നങ്ങളുള്ള പുരുഷന്മാർ ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ആ പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നാണ്. രക്തധമനികളെ ശുദ്ധീകരിക്കാനും രക്തപ്രവാഹം വർദ്ധിപ്പിക്കാനും കഴിയുന്ന ചീരയിൽ വലിയ തോതിൽ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട് പുരുഷന് സംഭവിക്കാവുന്ന എല്ലാ വിധ ലൈംഗികപ്രശ്നങ്ങളെയും പരിഹരിക്കാൻ ചീരയ്ക്ക് കഴിവുണ്ട്. തണ്ണിമത്തൻ, മാതളനാരങ്ങ, ചെറി, ഉരുളക്കിഴങ്ങ്,കാരറ്റ് എന്നിവയിലും പുരുഷന്റെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഇവ നിത്യവും കഴിക്കുന്നത് പുരുഷന്റെ ലൈംഗിക, ഉദ്ധാരണം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാർഗ്ഗമാണ്.
ഇനി പ്രമേഹത്തെ നേരിടാനുള്ള ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് പറയാം:
തവിടോടുകൂടിയ അരി ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു. ബ്രാകലി, പേരയ്ക്ക എന്നിവ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാതാക്കാൻ തക്കാളിക്ക് കഴിവുള്ളതിനാൽ ആഴ്ചയിൽ പത്ത് തക്കാളിയെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 യും വിറ്റമിൻ ഡിയും അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് പ്രോറേറ്റ് കാൻസറിനെ പ്രതിരോധിക്കുന്നു. സ്ട്രോബെറീസ്, ബ്ലാക്ക് ബെറീസ്, ബ്ലു ബെറീസ് എന്നിവ കാൻസറിനെ നേരിടാൻ പര്യാപ്തമായവയാണ് ഫിനോലിക് ആസിഡ്, ഗ്ലൈക്കോസൈഡ്സ് എന്നിവയാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. കാൻസർ സെല്ലുകളുടെ പുനുരുല്പാദനത്തെ മന്ദഗതിയിലാക്കുകയാണ് ഇവ ചെയ്യുന്നത്. കോളൻ, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകൾക്കെതിരെയുള്ള ഫലപ്രദമായ മാർഗ്ഗമായി സ്ട്രോബെറികളെ പരിഗണിച്ചുപോരുന്നു. പ്രോേസ്റ്ററ്റ് കാൻസറിന് നേരിടാൻ കഴിവുണ്ട് സ്വീറ്റ് റെഡ് പെപ്പേഴ്സിനും ജിഞ്ചർ, കോളിഫ്‌ളവർ തുടങ്ങിയവയിലും കാൻസർ പ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനും എന്നാൽ ആരോഗ്യം വർദ്ധിപ്പിക്കാനും ശ്രമിക്കുന്ന ആളാണോ നിങ്ങൾ? തൂക്കംകുറയ്ക്കാനും എനർജി കൂട്ടാനും മുട്ടയ്ക്ക് കഴിവുണ്ട്. അതുകൊണ്ട് പുരുഷന്മാർ മെനുവിൽ മുട്ട ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്സിന്റെയും പ്രോട്ടീന്റെയും കോമ്പിനേഷനാണ് ചോക്ലേറ്റ് മിൽക്ക്. ജിമ്മിൽ പോയി കഠിനമായി വർക്കൗട്ട് ചെയ്തതിന് ശേഷം വരുമ്പോൾ ചോക്ലേറ്റ് മിൽക്ക് കഴിക്കുന്നത് നഷ്ടപ്പെട്ട എനർജി വീണ്ടെടുക്കാൻ സഹായിക്കും. തൂക്കം കുറയ്ക്കാൻ സഹായിക്കുന്ന സ്വഭാവികമായ പ്രകൃതിവിഭവമാണ് ആൽമണ്ട്സ്. മധുരനാരങ്ങ പ്രഭാതഭക്ഷണത്തിന് മുമ്പ് പതിവായികഴിക്കുന്നത് തൂക്കം കുറയ്ക്കും. മസിൽ പെരുപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടേജ് ചീസ് നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പുരുഷന്മാർ പതിവായി ബ്ലൂ ബെറി കഴിക്കുന്നത് ഉത്തമമാണെന്ന് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. കാബേജ് ആണ് മറ്റൊന്ന്. വിറ്റമിൻ, മിനറൽസ് എന്നിവയെല്ലാം അടങ്ങിയിട്ടുള്ള കാബേജ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.