മുന്തിരി വൈൻ

ക്രിസ്മസ് ദാ എത്തിക്കഴിഞ്ഞു. കേക്കിനൊപ്പം കഴിക്കാൻ ഇത്തിരി വൈൻ നല്ലതല്ലേ? അതും വീട്ടിൽ ഉണ്ടാക്കുന്ന വൈൻ. ചെലവു കുറവും  ഗുണം കൂടിയുമാണ് ഈ വൈൻ. ആവശ്യമായ ചേരുവകൾ:
കറുത്ത മുന്തിരി –  5കിലോ
പഞ്ചസാര- 2 അര കിലോ
തിളപ്പിച്ചാറ്റിയ വെള്ളം- ഒരു ലിറ്റർ
സൂചി ഗോതമ്പ്- 100 ഗ്രാം
കറുവാപ്പട്ട ചതച്ചത് -150 ഗ്രാം
ഗ്രാമ്പു – 10 എണ്ണം
ചൂടുവെള്ളത്തിൽ വൃത്തിയായി കഴുകി തുടച്ചെടുത്ത ഭരണിയിലേക്ക് നന്നായി കഴുകി ഞെട്ട് കളഞ്ഞ മുന്തിരി ലെയർ ആയി അടുക്കുക. മുന്തിരിയുടെ മീതെ പഞ്ചസാര വിതറണം. ഇങ്ങനെ മുന്തിരി, പഞ്ചസാര എന്ന ക്രമത്തിൽ മുഴുവൻ അടുക്കിവച്ചതിന്  ശേഷം കറുവാപ്പട്ട, ഗ്രാമ്പൂ, ഗോതമ്പ് എന്നിവ മുകളിൽ ഇട്ട് വെള്ളം ഒഴിക്കുക. പിന്നീട് ഭരണി തുണികൊണ്ട്  മൂടികെട്ടി വയ്ക്കുക. വായു കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ആഴ്ചയിൽ ഒന്നു വീതം ഭരണി തുറന്ന് നന്നായി ഇളക്കിക്കൊടുക്കുകയും വേണം. മുപ്പത് ദിവസം കഴിയുമ്പോഴേയ്ക്കും വൈൻ പാകമായിട്ടുണ്ടാവും. അത് അരിച്ചെടുത്ത് കുപ്പികളിൽ സൂക്ഷിക്കാം. ഇനി വൈൻ കുടിച്ചുതുടങ്ങിക്കോളൂ.
– അന്ന ടോം
error: Content is protected !!