വിശ്വാസങ്ങൾക്കൊപ്പം…

Date:

spot_img
മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന  ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്.  എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്. പക്ഷേ വിശ്വാസത്തിന്റെ പേരിൽ സ്വാർത്ഥപരമായ മുതലെടുപ്പുകളോ രാഷ്ട്രീയപരമായ നേട്ടങ്ങളോ നേടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ്  പ്രശ്നം ഉടലെടുക്കുന്നത്.
ആരാധനാലയങ്ങൾ സമാധാനവും മനഃസ്വസ്ഥതയും നല്കുന്നവയാണ്. അവിടെ സമാധാനം നഷ്ടപ്പെടുത്തുമ്പോൾ അതെന്തിന്റെ പേരിലായാലും അതിന്റെ പിന്നിലുള്ള വ്യക്തികൾ ആത്മശോധന നടത്തണം. സമാധാനലംഘനങ്ങളിൽ നിന്ന് പിന്തിരിയണം. രാഷ്ട്രീയമോ കൊടിയുടെ നിറമോ ആൾക്കൂട്ടത്തിന്റെ വികാരമോ നിയമപുസ്തകങ്ങളുടെ വ്യാഖ്യാനങ്ങളോ നോക്കാതെ അല്പം അകന്നുനിന്ന്  ശാന്തതയിൽ, ഓരോരുത്തരും സ്വയം ആത്മവിചിന്തനത്തിന് തയ്യാറായാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയില്ലേ?പി കെ സിനിമയിലെ അമീർഖാന്റെ കഥാപാത്രം പറയുന്നതുപോലെ ദൈവത്തെ രക്ഷിക്കാൻ ദൈവത്തിന് അറിയാം. ദൈവത്തിന് വേണ്ടി ഇവിടെ ആരും പടവാളെടുത്ത് രംഗത്തിറങ്ങേണ്ടകാര്യമില്ല.
വിശ്വാസങ്ങൾ കാത്തുസംരക്ഷിക്കണം…
പക്ഷേ അനാചാരങ്ങൾ സൃഷ്ടിക്കരുത്…
അസമത്വങ്ങൾ  ഉണ്ടാക്കരുത്…
വിശ്വാസികൾക്ക് ആരാധനാലയങ്ങൾ സന്ദർശിക്കാൻ  സാധിക്കണം…
പക്ഷേ ആ സന്ദർശനത്തിന്റെ പേരിൽ ഇവിടെ ചോരപുഴയൊരുക്കരുത്…
ഒപ്പം, വിശ്വാസങ്ങൾക്കൊപ്പം…
പക്ഷേ അനാചാരങ്ങൾക്ക് ഒപ്പമില്ല… അസമത്വങ്ങൾക്ക് ഒപ്പമില്ല.. അക്രമങ്ങൾക്ക് ഒപ്പമില്ല.

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...
error: Content is protected !!