രണ്ട് മണിക്കൂര്‍ 12 മിനിറ്റില്‍  കൂടുതല്‍ ടിവി കാണരുതേ…

Date:

spot_img

ദിവസത്തില്‍ ഏറിയ പങ്കും ടിവിക്ക് മുന്നിലാണോ നിങ്ങള്‍? ചാനലുകള്‍ മാറ്റിമാറ്റി പകലും രാത്രിയും ഒരുപോലെ ടിവിക്ക് മുന്നില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. കൂടാതെ നേരത്തെ മരിക്കാനും സാധ്യതയുണ്ട്. ഗ്ലാസ്‌ക്കോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവേഷണത്തിനായി അവര്‍ തിരഞ്ഞെടുത്തത് 40 നും 69 നും ഇടയില്‍ പ്രായമുള്ളവരെയായിരുന്നു. ഇവരില്‍ പലരും ദിവസം നാലു മണിക്കൂറിലേറെ ടിവി കാണുന്നവരായിരുന്നു. പകലും രാത്രിവളരെ വൈകിയും ഇവര്‍ ടിവി കണ്ടുകൊണ്ടിരിക്കും. ഫലമോ ഉറക്കം നഷ്ടപ്പെടും. വൈകാതെ ആരോഗ്യം അപകടത്തിലാവുകയും മരണം ക്ഷണിച്ചുവരുത്തുകയും ചെയ്യും. പൊണ്ണത്തടി, മദ്യപാനം, അമിതഭക്ഷണം തുടങ്ങിയവയും ഇതോടൊന്നിച്ച് വരും. ഭക്ഷണം കഴിച്ചുകൊണ്ട് ടിവി കാണരുതെന്ന് പറയുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ്. ടിവി കാണുന്ന സമയവും ഉറക്കവും തമ്മില്‍ ജീവിതശൈലി രോഗത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത്. ദിവസത്തില്‍ പലപ്പോഴായി  രണ്ടുമണിക്കൂര്‍ 12 മിനിറ്റില്‍ കൂടുതല്‍ ടി വി കാണുന്നത് ഒട്ടും നല്ലതല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!