ഭര്‍ത്താക്കന്മാര്‍ സെക്‌സിനോട് നോ പറയുന്നത് എന്തുകൊണ്ടാവും?

Date:

spot_img

ദാമ്പത്യബന്ധത്തില്‍ അടിസ്ഥാനഘടകമായി നില്ക്കുന്നതാണ് സെക്‌സ്. പരസ്പരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അതിന് പ്രധാന പങ്കുമുണ്ട്. എന്നിട്ടും ചില പുരുഷന്മാര്‍ ചിലപ്പോഴെങ്കിലും ഇതില്‍ നിന്ന് പുറംതിരിഞ്ഞുനില്ക്കുന്നതായി കണ്ടുവരാറുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിന് തന്നോട് സ്‌നേഹം കുറവാണെന്നോ അയാള്‍ക്ക് വേറെ രഹസ്യബന്ധമുണ്ടെന്നോ ഒക്കെയായിരിക്കും ഭാര്യമാരുടെ സംശയം. എന്നാല്‍ ആ സംശയങ്ങള്‍ ചിലപ്പോഴെങ്കിലും അസ്ഥാനത്തായിരിക്കും. പുരുഷന്മാര്‍ സെക്‌സില്‍ നിന്ന് അകലം പാലിക്കുന്നത് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടായിരിക്കാമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്.
വിഷാദം

വിഷാദം പുരുഷന്മാരിലെ സെക്‌സിനെ കൊന്നൊടുക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് എന്ന് സെക്‌സ് തെറാപ്പിസ്റ്റ് ഡേവിഡ് മക്കെനിസ് പറയുന്നു. പുരുഷനെ എല്ലാ പ്രായത്തിലും ഇത് ബാധിക്കാം. എന്തിനേറെ ടീനേജ് പ്രായത്തില്‍ പോലും. മൂഡ് ഡിസോര്‍ഡര്‍ വന്നുകഴിഞ്ഞാല്‍ പുരുഷന്മാരില്‍ സെക്‌സിനോട് താല്പര്യം നഷ്ടപ്പെടാം. ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ശാരീരികമായ രോഗമാണ് ഇത്. ഒരിക്കലും വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കാറില്ല.  ആന്റിഡിപ്രസന്റ്‌സ് ഇക്കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യും.

ഉദ്ധാരണപ്രശ്‌നങ്ങള്‍
ഉദ്ധാരണപ്രശ്‌നങ്ങളും ശീഘ്രസ്ഖലനവും പുരുഷന്മാരില്‍ പൊതുവെ കണ്ടുവരുന്ന ചില പ്രശ്‌നങ്ങളാണ്. തുടര്‍ച്ചയായി ഇത് ദാമ്പത്യജീവിതത്തില്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ പുരുഷന്മാര്‍ സെക്‌സിനോട് മരവിപ്പ് പ്രകടമാക്കി തുടങ്ങും. പങ്കാളിയുടെ സ്‌നേഹപൂര്‍വ്വമായ ഇടപെടല്‍ വഴി ഇക്കാര്യം ശരിയാക്കാവുന്നതേയുള്ളൂ.

ടെസ്റ്റോസ്റ്ററോണ്‍ കുറയുന്നു
ചില പുരുഷന്മാരില്‍ നാല്പത് വയസ് കഴിയുന്നതോടെ  ടെസ്‌റ്റോസ്‌റ്റെറോണ്‍ ലെവല്‍ കുറഞ്ഞുതുടങ്ങും. ഇത് സെക്‌സിനോടുള്ള താല്പര്യം കുറയ്ക്കും. അതുകൊണ്ട് ടെസ്റ്റോസ്‌റ്റെറോണ്‍ ലെവല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ജോലിയിലുള്ള ടെന്‍ഷന്‍
ജോലിയിലുള്ള അസ്വസ്ഥതയും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും കിടപ്പറയില്‍ വില്ലനാകുന്നുണ്ട്. പ്രത്യേകിച്ച് മാര്‍ക്കറ്റിംങ് ഫീല്‍ഡിലുള്ളവരും സ്വന്തമായി ബിസിനസ് ചെയ്യുന്നവരും. അതുകൊണ്ട് പ്രഫഷനിലെ സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനം കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കണം.

ക്ഷീണം
ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തതുന്ന ജോലിയോ ശാരീരീകാദ്ധ്വാനം കൂടുതല്‍ ആവശ്യമായ ജോലിയോ ചെയ്‌തെത്തുന്ന പുരുഷന്മാര്‍ ആകെ ക്ഷീണിതരായിരിക്കും. എങ്ങനെയെങ്കിലും കിടക്കാനും ഉറങ്ങാനും ആയിരിക്കും അവരുടെ താല്പര്യം.

അതുകൊണ്ട് ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഭാര്യമാര്‍ ഇക്കാര്യം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!