രണ്ടുനേരം മുഖം കഴുകൂ, സൗന്ദര്യം തേടിയെത്തും

Date:

spot_img

തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ് പറയുന്നത്. നിത്യജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ത്വക്കിന്റെ സൗന്ദര്യത്തിലും തിളക്കത്തിലും മാർദ്ദവത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഡോ. ഗ്രാഫ് പറയുന്നു. ഇതിനായി നിർദ്ദേശിക്കുന്ന കാര്യങ്ങൾ  എന്തൊക്കെയാണ് എന്നല്ലേ? പറയാം. ദിവസം രണ്ടു തവണ മുഖം നല്ല വൃത്തിയായി കഴുകുക എന്നതാണ് ഒന്നാമത്തേത്. നീണ്ട യാത്രകൾ കഴിഞ്ഞുവരുമ്പോൾ യാത്രയുടെ മുഴുവൻ അന്തരീക്ഷ മാലിന്യങ്ങളും മുഖത്ത് പറ്റിപിടിച്ചിട്ടുണ്ടാവും. അതൊന്ന് കഴുകിവൃത്തിയാക്കാൻ പോലുമുള്ള മനസ്സില്ലാതെ കിടന്നുറങ്ങിയാൽ മതിയാവും എന്നാണ് മടിവിചാരിക്കുന്നതെങ്കിൽ അത് ത്വക്കിനോട് ചെയ്യുന്ന ക്രൂരതയായിരിക്കും.

ദിവസം രണ്ടു തവണ  പല്ലു തേയ്ക്കുന്നവർ പോലും രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് മുഖം കഴുകാറില്ല.  രാവിലെ മുഖം കഴുകാം എന്നാണ് പലരുടെയും വിചാരണ. നേരം വെളുത്ത് മുഖം കഴുകുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് കിടക്കാൻ പോകുന്നതിന് മുമ്പുള്ള മുഖം കഴുകലും. വാഷ്ബേസിനിലോ ബാത്ത് റൂമിലോ പോയി മുഖം കഴുകാൻ മടിയുള്ളവർക്കായി ഡോ. ഗ്രാഫ് എളുപ്പ വഴി നിർദ്ദേശിക്കുന്നുമുണ്ട്. ഒരു ബോട്ടിൽ വെള്ളവും കോട്ടൺ പാഡും കിടക്കയുടെ സമീപത്ത് വയ്ക്കുക. അതുപയോഗിച്ച് മുഖം റബ് ചെയ്തതിന് ശേഷം കിടക്കുക. മുഖം വൃത്തിയായിക്കോളും.
ത്വക്കിന്റെ തിളക്കം വീണ്ടെടുക്കാനും ലഭിക്കാനും രാത്രിയിൽ റെറ്റിനോയിഡ് ക്രീം പുരട്ടുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. എട്ടുമുതൽ 12 ആഴ്ച വരെ റെറ്റിനോയിഡ് ക്രീം ഉപയോഗിച്ചാൽ അത്ഭുതകരമായ മാറ്റം കാണാൻ കഴിയും എന്നും ഡോക്ടർ അവകാശപ്പെടുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് മൂന്നാമത്തെ നിർദ്ദേശം. കൊളാജനും ഇലാസ്റ്റിനും ഉല്പാദിപ്പിക്കുന്നതിൽ പച്ചക്കറികൾക്ക് കഴിവുണ്ട്. ഈ രണ്ടു ഘടകങ്ങളും ശരീരത്തിന്റെ മാർദ്ദവത്തിനും തിളക്കത്തിനും സഹായകവുമാണ്.

വിറ്റാമിൻ ഡി3 ഉപയോഗിക്കുകയാണ്  ഡോക്ടർ ഗ്രാഫിന്റെ വേറൊരു നിർദ്ദേശം. അന്തരീക്ഷത്തിൽ നിന്നുള്ള മാലിന്യങ്ങളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കാൻ വിറ്റമിൻ ഡിക്ക് കഴിവുണ്ട്. സെല്ലുകളിലെ മെറ്റബോളിക് മാലിന്യങ്ങൾ പുറന്തള്ളാൻ സഹായകമായ ലിംഫാറ്റിക് ഡ്രൈയിനേജ് മസാജും മുഖത്തിന് തിളക്കവും ഓജസും നല്കും. ലിംഫാറ്റിക് സിസ്റ്റം പ്രായം ചെല്ലുന്തോറും മന്ദഗതിയിലാകും. അതോടെ ത്വക്ക് അനാരോഗ്യകരമായി തോന്നുകയും കറുത്ത വൃത്തങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്യും. ഇതിന് പരിഹാരമായിട്ടാണ് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ്.

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...
error: Content is protected !!