യാദൃച്ഛികതകള്‍ക്ക് നാം ക്രിയാത്മകമായി കൊടുക്കുന്ന വിശേഷണമാണെന്ന് തോന്നുന്നു ഭാഗ്യം എന്നത്.ഭാഗ്യം യാദൃച്ഛികമല്ല. അത് ദൈവത്തിന്റെ പ്രസാദമാണ്. ഒരാള്‍ തന്റെ ജീവിതം കൊണ്ട് ആഗ്രഹിക്കുന്നതിന് മേല്‍ അയാളുടെ അദ്ധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും അനുസൃതമായി അനുകൂലമായ സമയത്ത് ദൈവം വര്‍ഷിക്കുന്ന, ദൈവം മനസ്സായിരിക്കുന്ന അനുഗ്രഹമാണ് ഭാഗ്യം. അത് ചിലപ്പോള്‍ പെട്ടെന്നൊരു നിമിഷം നിറവേറ്റപ്പെടുന്നു എന്നേയുള്ളൂ. പക്ഷേ അത് അതിനും മുമ്പേ നമ്മുടെ ജീവിതത്തില്‍ നിറവേറ്റാനായി ദൈവം കരുതിവച്ചിട്ടുണ്ടായിരുന്നു എന്നതാണ് സത്യം.
ചിലരുമായുള്ള സൗഹൃദം പങ്കുവയ്ക്കലിന്..സ്നേഹബന്ധങ്
ചിലരുമായി നാം കണ്ടുമുട്ടുമ്പോള്‍, അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ സ്വഭാവികമായി നാം വിചാരിക്കും അവര്‍ അത്രമേല്‍ പ്രധാനപ്പെട്ടവരോ നമ്മുടെ ജീവിതത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കുന്നവരോ ആയി മാറുകയില്ലായിരിക്കുമെന്ന്. എന്നാല്‍ പിന്നീട് മനസ്സിലാവും ആ കണ്ടുമുട്ടല്‍ ദൈവം കരുതിവച്ചിരുന്നതായിരുന്നുവെന്
അതുകൊണ്ട് ഒരു വ്യക്തിയെയും ഒരു സംഭവത്തെയും നാം നിസ്സാരമായി കാണാതിരിക്കുക. ഓരോ കണ്ടുമുട്ടലിനെയും വ്യക്തികളെയും പൂജയ്ക്കര്‍പ്പിച്ച പുഷ്പങ്ങളായി അതേ പവിത്രതയോടെ സ്വീകരിക്കുക. ആരറിഞ്ഞു നാളെ അവര്‍ നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നവരായി മാറുകയില്ലെന്ന്?പരാജയങ്ങള്‍, വേര്‍പിരിയലുകള്‍, നഷ്ടങ്ങള്‍..ഒന്നും ആ നിമിഷത്തിന്റെ തീവ്രതയില്‍ നമുക്ക് ദൈവകരങ്ങളില്‍ നിന്നെന്നോണം സ്വീകരിക്കാന്‍ കഴിയുകയില്ലായിരിക്കാം. അതിനോട് നാം മറുതലിച്ചുനില്ക്കുകയും ചെയ്‌തേക്കാം. അത് നാം മനുഷ്യരാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. വിശുദ്ധരല്ല എന്ന് അഹങ്കരിക്കാതിരിക്കാനുമാണ്. ജീവിതത്തില്‍ സംഭവിക്കുന്നവ ഒന്നും യാദൃച്ഛികമല്ല എന്ന് തിരിച്ചറിയുക. യാദൃച്ഛികമെന്ന് പറയുന്നത് പോലും ദൈവത്തിന്റെ പദ്ധതിയാണെന്ന് വിശ്വസിക്കുക. അതിന് ദൈവത്തിന് നന്ദിപറയുക. അല്ലെങ്കില്‍ ഒരു ദൈവവിശ്വാസിക്ക് മാത്രമേ യാദൃച്ഛികമെന്ന് വിലയിരുത്തുന്നവയില്‍ പോലും ദൈവത്തിന്റെ കരം കണ്ടെത്താന്‍ കഴിയൂ.
വിനായക് നിര്‍മ്മല്‍