ലോകം മുഴുവന്‍ ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നു. മറ്റൊന്നുമല്ല ഉത്കണ്ഠ എന്നതാണ് ആ രോഗം. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം. ഇതാവട്ടെ മുമ്പ് എന്നത്തെക്കാളും കൂടുതലുമായിരിക്കുന്നു. അതുകൊണ്ട് മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചിന്തയിലും അത് നിലനിര്‍ത്താനുള്ള ശ്രമങ്ങളിലുമാണ് ലോകം. സര്‍വ്വേയില്‍ പങ്കെടുത്ത 40 % ആളുകളും പറഞ്ഞത് ആരോഗ്യം, പണം, ശാരീരികസൗന്ദര്യം, പ്രായം, കരിയര്‍ തുടങ്ങിയ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ഉത്കണ്ഠാകുലരാണെന്നാണ്. ഉത്കണ്ഠ കള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യക്തികളുടെ ഏകാന്തതയും കാരണമാകുന്നുണ്ട്. പലരും സ്മാര്‍ട്ട് ഫോണ്‍ വഴി ഓണ്‍ലൈന്‍ ബന്ധങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരുമായി ബുദ്ധിപരമായ സമ്പര്‍ക്കം പുലര്‍ത്താന്‍ കാരണമാകുന്നുണ്ടെങ്കിലും ആത്യന്തികമായി വ്യക്തികളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ക്കും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കും അവധി നല്കി തലച്ചോറിന് വിശ്രമിക്കാന്‍ സമയം നല്കണമെന്ന് മനശ്ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു.