വൃദ്ധർക്കൊപ്പം…

Date:

spot_img
ഓരോ ചുവടും മരണത്തിലേക്ക് മാത്രമല്ല വാർദ്ധക്യത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ഇന്ന് ഞാൻ, നാളെ നീ എന്നത് മരണത്തിന്റെ മാത്രം ആത്മഗതമല്ല , വാർദ്ധക്യത്തിന്റേത്  കൂടിയാണ്. പഴുത്തിലകൾ കൊഴിയുമ്പോൾ പച്ചിലകൾ ചിരിക്കരുത്. നാളെ അടർന്നുവീഴേണ്ടത് തന്നെയാണ് അവ. ഒക്ടോബർ  ഒന്ന്  ലോക വൃദ്ധദിനമാണ്.
വൃദ്ധരുടെ സങ്കടങ്ങളുടെയും കണ്ണീരിന്റെയും ഓരം ചേർന്നാണ് ഒപ്പം ഇത്തവണ നടക്കുന്നത്. ഓരോ ദിനവും എത്രയെത്ര കഥകളാണ് വാർദ്ധക്യം  നേരിടുന്ന അവഗണനകളെക്കുറിച്ച് കേൾക്കുന്നത്.  താരാട്ടുപാടിയും നെഞ്ചിലെ വാത്സല്യം പാലമൃതാക്കിയും എത്രയോ രാവുകൾ പകലുകളാക്കിയും എത്രയോ വിയർപ്പ് രക്തത്തുള്ളികളായും മാറ്റി മക്കൾക്ക് വേണ്ടി ജീവിച്ചിട്ടും മക്കൾ വലിച്ചെറിഞ്ഞുകളഞ്ഞവർ.
അനാഥാലയങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാർദ്ധക്യങ്ങളെക്കാൾ കൂടുതലാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ അവഗണിക്കപ്പെട്ട് കഴിയുന്ന വാർദ്ധക്യങ്ങൾ എന്നതാണ് സത്യം. ഒന്ന് സ്നേഹപൂർവ്വം അടുത്തിരിക്കാനോ ഭക്ഷണം നല്കാനോ സംസാരിക്കാനോ പോലും ആളില്ലാതെ ഏകാന്തതയുടെ നൂറുവർഷം തടവുകാർ. ഒന്നോർക്കണം, നമ്മൾ വിതയ്ക്കുന്നതേ നമുക്ക് കൊയ്യാൻ കഴിയൂ. കൊടുത്തതേ അവകാശത്തോടെ ചോദിക്കാൻ കഴിയൂ. ഇത് ഒരു  ഓർമ്മപ്പെടുത്തലാണ്… വൃദ്ധരെ അവഗണിക്കരുതെന്ന  ഓർമ്മപ്പെടുത്തൽ.
അതെ ഒപ്പം വൃദ്ധർക്കൊപ്പം, അവരുടെ കണ്ണീരിനൊപ്പം. സങ്കടങ്ങൾക്കൊപ്പം..

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!