വാർദ്ധക്യമേ നീ എന്ത്?

Date:

spot_img
‘ഓൾഡ് പീപ്പിൾ’ ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്.  അമേരിക്കക്കാരാകട്ടെ ‘സീനിയേഴ്സ്’ എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ ഏതു പ്രായം മുതൽ വാർദ്ധക്യം ആരംഭിക്കുന്നു എന്ന കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. അറുപത്തിയഞ്ചിന് മേൽ പ്രായമുള്ളവരെയാണ് യുഎൻ വൃദ്ധരായി പരിഗണിക്കുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈഷൻ ആഫ്രിക്കയിൽ നടത്തിയ പഠനങ്ങൾക്ക് ശേഷം അഭിപ്രായപ്പെട്ടത് അമ്പത്തിയഞ്ച് ഓൾഡ് ഏജിന്റെ തുടക്കമാണെന്നാണ്. വികസിത രാജ്യങ്ങളിൽ പൊതുവെ അറുപതിനും അറുപത്തിയഞ്ചിനും ഇടയിൽ റിട്ടയർമെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരാണ് കൂടുതലും. ശാരീരികവും മാനസികവുമായി വാർദ്ധക്യത്തിന് ഏറെ ബന്ധമുണ്ട്.

ശാരീകമായ ചില അടയാളപ്പെടുത്തലുകൾ
  •  എല്ലുകൾക്കും അസ്ഥികൾക്കും സംഭവിക്കുന്ന തേയ്മാനം: ഓസ്ട്രിയോപൊറോസിസ്, ഓസ്ട്രിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇതിന്റെ ഭാഗമാണ്. എൺപതു വയസാകുന്നതോടെ രണ്ടിഞ്ചു ഉയരം പോലും കുറയുമത്രെ.
  •  ക്രോണിക് രോഗങ്ങളായ ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ദന്തരോഗങ്ങൾ, ഉമിനീര് കുറയൽ, പല്ലുകൾക്ക് ക്ഷയം, രോഗം എന്നിവ പിടികൂടുന്നു ദഹനസംബന്ധമായ രോഗങ്ങൾ: ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, പോഷകക്കുറവ്, മലബന്ധം, രക്തംപോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
  •  കാഴ്ച ,കേൾവി വൈകല്യം: അമ്പതുവയസാകുന്നതോടെ പലരിലും കാഴ്ചയുടെ പ്രശ്നങ്ങൾകണ്ടുതുടങ്ങുന്നു. എൺപതുവയസിൽ താഴെ മുഴുവൻ അമേരിക്കക്കാരും തിമിരശസ്ത്രക്രിയക്ക് വിധേയരാകുന്നു. 75 വയസിൽ താഴെ 48 % പുരുഷന്മാർക്കും 37 % സ്ത്രീകൾക്കും കേൾവിത്തകരാർ സംഭവിക്കുന്നു.
  •  ത്വക്കിന് സംഭവിക്കുന്ന മാറ്റങ്ങൾ: ത്വക്ക് വരളുകയും ചുളിയുകയും ചെയ്തുതുടങ്ങുന്നു
  •  മുറിവുകൾ ഉണങ്ങാനും സുഖമാകാനും താമസമെടുക്കുന്നു
  •  ശബ്ദത്തിന് സംഭവിക്കുന്ന മാറ്റം: വോക്കൽ കോഡ് ദുർബലമാകുന്നു. ശബ്ദം പതുക്കെയാകുന്നു.
  •  മൂത്രാശയരോഗങ്ങൾ
  •  മാനസികമായുള്ള മാറ്റങ്ങൾ
  •  പ്രായമായിവരുന്നു എന്നതോർത്തുള്ള അമിതമായ ഉത്കണ്ഠ, ഡിപ്രഷൻ
  •  ഭയം: പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിൽ
  •  സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ
  •  കാര്യങ്ങൾ മനസ്സിലാക്കാനും ഓർത്തിരിക്കാനുമുള്ള കഴിവു കുറയുന്നു

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!