ഒരു യുവാവിന്‍റെ മൂന്ന് സംശയങ്ങള്‍

Date:

spot_img
ആ യുവാവ് മൂന്ന് സംശയങ്ങളാണ് മതപണ്ഡിതനോട് ചോദിച്ചത്.

യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവിടുത്തെ രൂപം എന്താണ്?
രണ്ട് വിധി എന്നു പറഞ്ഞാല്‍ എന്താണ്
മൂന്ന് ചെകുത്താനുംനരകവും ഒരേ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ചില മതവിശ്വാസങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ തീ ചെകുത്താനെ ബാധിക്കുന്നതല്ലെന്ന കാര്യം ദൈവം ആലോചിക്കാത്തതെന്തുകൊണ്ട്?
ചോദ്യം കേട്ടപാടെ  മതപണ്ഡിതന്‍ യുവാവിന്റെ കരണത്തടിച്ചു. അപ്രതീക്ഷിതമായ ആ പ്രതികരണത്തില്‍ അന്ധാളിച്ചുപോയ യുവാവ് ചോദിച്ചു
എന്നെ എന്തിനാണ് അടിച്ചത്? ഉത്തരംഅറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ?
ഈ അടിതന്നെയാണ് നിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരം.മതപണ്ഡിതന്‍ പറഞ്ഞു.
അടി ഉത്തരമോ? ഇതുനല്ലതമാശ്..ചെറുപ്പക്കാരന്‍ കവിള്‍ പൊത്തിക്കൊണ്ട് പറഞ്ഞു.
ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നീ ഉത്തരം പറയൂ, ഞാന്‍ തല്ലിയപ്പോള്‍ നിനക്കെന്താണ് തോന്നിയത്?മതപണ്ഡിതന്‍ ആരാഞ്ഞു.
നല്ല വേദന.
വേദന നിലനില്ക്കുന്ന അനുഭവമാണോ?
അതെ
എങ്കില്‍ വേദനയുടെ രൂപം എന്താണ്?
വേദനയുടെ രൂപമോ? അതെങ്ങനെ എനിക്ക് പറയാന്‍ കഴിയും? ചെറുപ്പക്കാരന്‍ ക്ഷുഭിതനായി.
ഇതുതന്നെയാണ് ആദ്യചോദ്യത്തിനുള്ള ഉത്തരം. ദൈവത്തിന്റെ ആകൃതി അറിയാതെ തന്നെ നമുക്ക് അവിടുത്തെ അസ്തിത്വം അനുഭവിക്കാനാകും. ഞാന്‍ തന്നെതല്ലുമെന്ന് താന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നോ?
ഇല്ല.. അങ്ങനെയൊരു സാധ്യതയെക്കുറിച്ച്ആലോചിച്ചിരുന്നോ?ഇല്ല യുവാവ് വ്യക്തമാക്കി. എങ്കില്‍ ഇതുതന്നെയാണ് വിധി. രണ്ടാം ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്.
എങ്കില്‍ മൂന്നാമത്തെ ഉത്തരം? യുവാവ്‌ചോദിച്ചു
മതപണ്ഡിതന്‍ അതിന് ഇങ്ങനെ മറുപടി നല്കി.തല്ലിയപ്പോള്‍ എന്റെ കൈയിലുള്ള ചര്‍മ്മമാണ് നിന്റെ മുഖത്തുള്ള ചര്‍മ്മത്തില്‍ പതിച്ചത്. എന്നിട്ടും നിനക്ക് നന്നായി വേദനിച്ചു. ദൈവികമായ തീരുമാനങ്ങളില്‍ സൃഷ്ടിയുടെ വഴിതന്നെ വേദനാജനകമായ സംഹാരത്തിനും ദൈവത്തിന് ഉപയോഗിക്കാനാകും.
അതോടെ യുവാവിന്റെ മൂന്ന് സംശയങ്ങളും മാറി.

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...
error: Content is protected !!