മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വിവരിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ സ്പരിറ്റും മാര്‍ത്താണ്ഡന്റെ പാവാടയും ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ പുകവലി കേന്ദ്രപ്രമേയമാകുന്ന ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. അവിടെയാണ് നവാഗതനായ ഫെല്ലിനി- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിന്റെ പ്രസക്തി.
എരിഞ്ഞുകത്തുന്ന സിഗററ്റിന്റെ വിഷ്വലോടെ ടൈറ്റില്‍ ആരംഭിക്കുന്ന സിനിമ പറയുന്നത് ജനിച്ച വീണ നിമിഷത്തില്‍ തന്നെ മുലപ്പാലിന് പകരം സിഗററ്റ് പുക ശ്വസിച്ചു ജീവിതത്തിലേക്ക് വരികയും പിന്നെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ അതൊഴിവാക്കി ജീവിക്കാന്‍കഴിയാതെ വരികയും ചെയ്യുന്ന ബിനീഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് . കൗതുകത്തിനും രസത്തിനും വേണ്ടി തുടങ്ങിവയ്ക്കുന്ന പുകവലി ജീവിതത്തെ എങ്ങനെയാണ് ഒരു നീരാളിപോലെ വരിഞ്ഞുമുറുക്കുന്നതെന്ന് ഇത്രമേല്‍ ഹൃദ്യമായും രസകരമായും പറഞ്ഞുതരുന്ന മറ്റൊരു ചിത്രവും ഇതുവരെ മലയാളത്തില്‍ ഉണ്ടായിട്ടില്ല.പുകവലിച്ചു തുടങ്ങുന്പോള്‍ ബിനീഷിന് തീയറ്ററില്‍ കിട്ടുന്ന കൈയടി അവന്‍റെ ജീവിതം പാളിപ്പോകുനന്പോള്‍ തിയറ്ററില്‍ കിട്ടുന്നില്ല എന്നത് പ്രേക്ഷകര്‍ പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് ആ നിമിഷമെങ്കിലും പിന്നീട് വിസ്മരിക്കാന്‍ വേണ്ടി ഓര്‍മ്മിക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം.
വ്യക്തിത്വമുള്ള കഥാപാത്രങ്ങളും സാധാരണമായ ജീവിതങ്ങളും താദാത്മ്യപ്പെടാന്‍ കഴിയുന്ന കഥാപരിസരവും. ഇതാണ് തീവണ്ടിയുടെ കൈമുതല്‍. കൗമാരവും യൗവനവും കൃത്യതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ടൊവിനോ ഓരോ പുതിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ മൂന്നു ടൊവിനോ ചിത്രങ്ങളുടെയും( മായാനദി, മറഡോണ, തീവണ്ടി) കഥാപാത്രങ്ങള്‍ അടിസ്ഥാനപരമായി ഒരേ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നവ തന്നെയാണ്. എന്നാല്‍ ആ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കാനും അവര്‍ക്ക് മറ്റൊരു ഭാവപ്പകര്‍ച്ച നല്കാനും ടൊവിനോയ്ക്ക് കഴിയുന്നുണ്ട്. അങ്ങനെയാണ് അയാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടനായി മാറിക്കൊണ്ടിരിക്കുന്നത്.
ടൊവിനോയെ പോലെ തന്നെ ചിത്രത്തിലെ അത്ഭുതമാണ് സുധീഷ്. കിണ്ടി ലേബലില്‍ സ്ഥിരം വാര്‍പ്പുമാതൃകയില്‍ അവതരിപ്പിക്കപ്പെട്ടുപോന്നിരുന് ന സുധീഷിന്റെ മറ്റൊരുമുഖം തീവണ്ടിയില്‍ കാണാം.
ആ്ദ്യപാതിയിലെ ഒഴുക്കും നര്‍മ്മവും സംഘര്‍ഷവും രണ്ടാം പാതിയില്‍ കാണാന്‍ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. പക്ഷേ അത് ചിത്രം ആവശ്യപ്പെടുന്ന പരിണാമം മാത്രമായി കണ്ടാല്‍ മതി. വെന്റിലേറ്ററില്‍ കിടത്തിയിരിക്കുന്ന ഒരാള്‍, മിറാക്കിള്‍( അതൊരു കോമഡിയാണ്. പല സിനിമകളിലും നാം കണ്ടുമുട്ടുന്ന ക്ലീഷേകളെ സമര്‍ത്ഥമായി പരിഹസിക്കുന്ന ഒന്നാന്തരം കോമഡി) ഒന്നും സംഭവിക്കുകയില്ലെന്ന് ഡോക്ടര്‍ അടിവരയിട്ട് പറയുന്ന രോഗി ചിത്രാന്ത്യത്തില്‍ പരിക്കുകളോടെയാണെങ്കിലും ജീവന്‍ കിട്ടി തിരികെ വരുന്നതും യോജിക്കാന്‍ കഴിയുന്നില്ല.
വ്യക്തമായ തങ്ങളുടെ രാഷ്ട്രീയം പറയുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്. അതുപോലെ സമകാലീന സംഭവമായ ബ്ലുവെയില്‍ പോലെയുള്ള യാഥാര്‍ത്ഥ്യങ്ങളെയും ചിത്രം പരാമര്ശിച്ചുകടന്നുപോകുന്നുണ് ട്.
ബിനീഷ് ചിത്രത്തില്‍ പലപ്പോഴും പറയുന്ന താന്‍ ഇതുവരെ പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത സ്ഥലത്തെക്കുറിച്ചുള്ള പരാമര്‍ശം കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകന് മനസ്സിലാവുന്നുണ്ട് അവിടെയെന്തോ സംഭവം ഇരിക്കുന്നുണ്ട എന്ന്. ആ സംഭവും സ്ഥലവുമാണ് ബിനീഷിനെ മാറ്റിമറിക്കുന്നത്. ഡീ അഡിക്ഷന്‍ സെന്റര്‍ എന്ന് പറയാവുന്ന വിധത്തില്‍ മരുന്നോ മന്ത്രമോ ഇല്ലാതെ അവിടെ കഴിഞ്ഞുകൂടുന്ന ദിവസങ്ങളാണ് ബിനീഷിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്.
പുതിയ തിരിച്ചറിവുകളും നിരീക്ഷണങ്ങളും കൊണ്ട് അവന്റെ കാഴ്ചപ്പാടുതന്നെ മാറുന്നു. ഉദാഹരണത്തിന് താടിയും മുടിയും നീട്ടിവളര്‍ത്തുകയും കാതില്‍ കമ്മലും കൈയില്‍ ചരടും കെട്ടിനടക്കുകയും ചെയ്യുന്ന ഫ്രീക്കന്മാരോട്് നമുക്കുള്ള പൊതു ധാരണയെന്താണ്. കളളും കഞ്ചാവും എന്നും അസന്മാര്‍ഗ്ഗികള്‍ എന്നുമല്ലേ. സമൂഹത്തിന്റെ അങ്ങനെയുള്ള ധാരണകളെ എത്ര നിസ്സാരമായിട്ടാണ് ചിത്രം തള്ളിപ്പറയുന്നത്.നായികയ്ക്കും നായകനെ വ്യക്തമായ കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കാമെന്നുള്ളകാര്യം പറയുമ്പോള്‍ അത് പുതിയകാലത്തിലെ പെണ്‍കുട്ടികളുടെ ജീവിതവുമായി.
ചുരുക്കത്തില്‍ ബിനീഷിന് നാട്ടുകാര്‍ നല്കിയ ഇരട്ടപ്പേരു മാത്രമല്ല തീവണ്ടി, ഓരോ ജീവിതവും പാളം തെറ്റാതെ മുന്നോട്ടുപോകേണ്ട തീവണ്ടിയാണ് എന്നാണ് ഈ ചിത്രം പറഞ്ഞുതരുന്നത്. എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് പാളംതെറ്റിയാല്‍ കറക്ടാവാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടെന്നും.
ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയിടയിലും പ്രവര്‍ത്തകരും നിര്‍ബന്ധമായും കാണേണ്ട സിനിമകൂടിയാണ് തീവണ്ടിയെന്ന് ശുപാര്‍ശ ചെയ്തുകൊള്ളൂന്നു.